കോട്ടയം : പുതുപ്പള്ളിയിൽ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ (20) ആണ് മരിച്ചത്.
സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു. ഇരു ബൈക്കുകളും പൂർണ്ണമായി തകർന്നു,
അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ (23), മങ്ങാട്ട് അതുൽ (23), സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് മാങ്ങാനം ബഥേൽ വാലിയിൽ അശ്വിൻ സാബു (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അശ്വിൻ സാബുവിൻ്റെ നില ഗുരുതരമാണ്.

Post a Comment